ആമുഖം
മുണ്ടേരി കടവ് പക്ഷി സങ്കേതം
കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലാണ് മുണ്ടേരി കടവ് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏഷ്യയിലെതന്നെ വിസ്തൃതി കൊണ്ട് മുന്നിൽ നിൽക്കുന്ന പക്ഷി സങ്കേതമാണ് മുണ്ടേരി കടവ് പക്ഷി സങ്കേതം. അന്യ രാജ്യങ്ങളിൽ നിന്നും അതിലുപരി വൻകരകളിൽ നിന്നും വരെ എത്തുന്ന ദേശാടന പക്ഷികളുടെ സാധ്യത കണക്കിലെടുത്താണ് 2012 ൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി പക്ഷിസങ്കേതം പ്രഖ്യാപിക്കുന്നത്
പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് കാട്ടാമ്പള്ളി വാരംകടവ്, പുല്ലൂപ്പി ,ചാപ്പ , മുണ്ടേരി ,കാനച്ചേരി,കയ്യങ്കോട് , നൂഞേരി തണ്ണീർ തട മേഖലയിലാണ് പ്രധാനമായും പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് . പണ്ടുകാലം മുതൽ തന്നെ വിവിധയിനം പക്ഷികളെ സാധാരണയായി കണ്ടുവരുന്ന സ്ഥലമായിരുന്നു മുണ്ടേരിക്കടവ് അതിനു കാരണമായി കാണുന്നത് പണ്ടുമുതലേ നിലനിർത്തി വരുന്ന നെൽകൃഷിയും മത്സ്യസമ്പത്തുമാണ് ഈ കാര്യങ്ങൾ കൊണ്ടുതന്നെയാണ് സൈബീരിയ, യുറേഷ്യ ,ഹിമാലയസാനുക്കളിൽ നിന്നും വരെ പക്ഷികളെ മുണ്ടരി കടവിലേക്ക് ആകർഷിക്കാൻ കഴിയുന്നത് . അതിന് ഉദാഹരണമാണ് ഒക്ടോബർ - മാർച്ച് കാലയളവിൽ മാത്രം കണക്കുകളനുസരിച്ച് അരലക്ഷത്തിലധികം പക്ഷികളാണ് ഇവിടം സന്ദർശിച്ച് മടങ്ങാറുള്ളത്
നന്ദി
തുടരും



Comments
Post a Comment